മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്.
മലയാളി താരം സജന സജീവന്റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.
ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയുടെ തിളങ്ങി. ആർസിബിക്ക് വേണ്ടി നദൈൻ ദി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.